മുസ് ലിം ലീഗ് സംഘടിപ്പിച്ച ധർണ്ണ
NEWS MAVOOR PRESS FORUM
മാവൂർ:
ചെറൂപ്പ ഹെൽത്ത് സെന്റർ ശോചനിയവസ്ഥക്കെതിരെ മുസ് ലിം ലീഗ് സംഘടിപ്പിച്ച ധർണ്ണ ജില്ല ജന.സെക്രട്ടറി എം.എ റസാഖ് ഉദ്‌ഘാടനം ചെയ്തു. ആശുപത്രിയിൽ
ഒരു കോടിയോളം രൂപ മുടക്കി നിർമിച്ച ഡയാലിസസ് സെന്റർ പ്രവർത്തനം തുടങ്ങുക, ഗൈന
ക്കോളജിസ്റ്റ് ഉൾപ്പെടെ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുക, കിടത്തി
ച്ചികിത്സ കാര്യക്ഷമമാക്കുക, രോഗികൾ
ക്ക് മെച്ചപ്പെട്ട സേവനം നൽകുക, ആശുപത്രി കോംപൗണ്ടിലെ റോഡുകൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്.
വാർഡ് ട്രഷർ എ.കെ ഉമ്മർഹാജി ആധ്യക്ഷനായി. എൻ.പി അഹമ്മദ്, വി.കെറസാഖ്, ടി. ഉമ്മർ, എ.കെ മുഹമ്മദലി, കെ.എം അബ്ദുല്ല, യു.എ ഗഫൂർ, കെ.ഹബീബ് ചെറൂപ്പ, പി. ബീരാൻ കുട്ടി, ടി.കെ അബ്ദുല്ലകോയ, പി.കെ ഷാഹുൽ, കാമ്പുറത്ത് മുഹമ്മദ്, എ.കെ റഷീദ്, കെ. ഹുസൈൻ കുട്ടി, സൻസീർ, കെ.എം ജലീൽ എന്നിവർസംസാരിച്ചു.