ജനപ്രിയ ഫുഡ്സ്
സഹകരണ മേഖലയിലെ തിളക്കമാർന്ന കാൽവയ്പ്:
എം.കെ.രാഘവൻ എം.പി
പെരുവയൽ:
കോഴിക്കോട് ഡിസ്ട്രിക്ട് കലക്ഷൻ ഏജൻ്റ്സ് വെൽഫെയർ കോ: ഓപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ ജനപ്രിയ ഫുഡ്സ് പ്രൊഡക്ഷൻ യൂണിറ്റ്
സഹകരണ മേഖലയിലെ തിളക്കമാർന്ന കാൽവയ്പാണെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു. പെരുവയൽ കൊടശ്ശേരി താഴത്ത് ആരംഭിച്ച ഫുഡ് പ്രൊഡക്ട് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൊ സെറ്റി പ്രസിഡൻ്റ് ദിനേശ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. മായം കലർന്ന ഭക്ഷണ സാധനങ്ങയുടെ ഉപയോഗം വർദ്ധിച്ച് വരുന്നതാണ് കാൻസർ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നതെന്ന് എം.കെ രാഘവൻ എം പി. മായം കലരാത്ത ഭക്ഷണ സാധനങ്ങൾ വിപണിയിലെത്തിക്കുന്നതിലൂടെ സമൂഹത്തോട് വലിയ പ്രതിബന്ധതയാണ് കെ. ഡി.സി.എ സൊസൈറ്റി നിർവ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വിച്ച് ഓൺ കർമ്മം സഹകരണ ജോയൻ്റ് രജിസ്ട്രാർ ജനറൽ ജയരാജൻ. ടി നിർവ്വഹിച്ചു.ചടങ്ങിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സുഹറാബി ജനപ്രതിനിധികളായ കമ്പളത്ത് സുധ, എൻ.അബൂബക്കർ ,അനീഷ് പാലാട്ട്, സുബിത തോട്ടാഞ്ചേരി ,വിനോദ് എളവന, ഉനൈസ് അരീക്കൽ, രേഷ്മ തെക്കേടത്ത്, ആലി ചേന്ദമംഗല്ലൂർ, കെ.രാഖി, രവികുമാർ പനോളി ,കെ മൂസ്സ മൗലവി, ഷാജി അറപ്പൊയിൽ, യു.ടി ഫൈസൽ, പി.രാധാകൃഷ്ണൻ. ഷൗക്കത്ത് അത്തോളി സംസാരിച്ചു