ജവഹർ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് നാളെ തുടക്കം.
മാവൂർ:
നാല് വർഷത്തെ ഇടവേളക്ക് ശേഷം മാവൂരിൽ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമാവുന്നു. ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് നാളെ മാവൂർ പാടം ഗ്രൗണ്ടിൽ തുടക്കമാവും. ഉൽഘാടന മത്സരത്തിൽ ഇൻസാറ്റ് താമരശ്ശേരി ഫൈറ്റേഴ്സ് കൊടിയത്തൂരിനെ നേരിടും. ഐ. ലീഗ് താരം വാഹിദ് സാലി മത്സരം ഉൽഘാടനം ചെയ്യും.ബ്രസീൽ ചേന്ദമംഗല്ലൂർ,സീസ്കോ വാഴക്കാട്, റഷീദ വെഡ്ഡിംഗ് എടവണ്ണപ്പാറ, കോസ് മോസ് തിരുവമ്പാടി, സോക്കർ അരീക്കോട്, ആതിഥേയരായ ജവഹർ മാവൂർ തുടങ്ങി 16 ടീമുകൾ പങ്കെടുക്കും. രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക. ലാഭവിഹിതത്തിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുമെന്ന് സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി, ഭാരവാഹികളായ ബിസ് ബിസ് മുജീബ്, സെയ്ഫുദീൻ കെ, ഷബീബ് കെ, കെ.കെ.ടി ബാബു, ഫഹ്മിൽ എന്നിവർ പങ്കെടുത്തു.