ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ്:
ഫൈറ്റേഴ്സ് കൊടിയത്തൂർ സെമിയിൽ.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ റണ്ണറപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫൈറ്റേഴ്സ് കൊടിയത്തൂർ സെമി ഫൈനലിൽ പ്രവേശിച്ചു.സീസ് ക്കോ വാഴക്കാടിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഫൈറ്റേഴ്സിന് വേണ്ടി ജസീം ഓസിലും ഫാദിനും രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ സീസ്ക്കോക്ക് വേണ്ടി ജിബ്സൺ രണ്ട് ഗോളും സജാദ് ഒരു ഗോളും നേടി.മുൻ മാവൂർ ഗ്രാമപഞ്ചായത്ത് പ്രപിഡണ്ട് എം.ധർമ്മജൻ കളിക്കാരുമായി പരിചയപ്പെട്ടു. ഇന്ന് (തിങ്കൾ) രണ്ട് മത്സരം. ആദ്യ മത്സരത്തിൽ രാത്രി 7.30 ന് ഇസഡ് എം എസ് അരീക്കോട് ചാലഞ്ചേഴ്സ് ചെറുവാടിയേയും രണ്ടാം മത്സരത്തിൽ രാത്രി 8.45ന് ആതിഥേയരായ ജവഹർ മാവൂർ അമിഗോസ് നീലേശ്വരത്തേയും നേരിടും.