അഭിപ്രായ സ്വാതന്ത്രങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സമ്മതിക്കില്ല: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കുറ്റിക്കാട്ടൂർ :
മീഡിയാ വൺ ചാനലിനെ നിരോധിച്ച് ഇല്ലാതാക്കാനുള്ള
സംഘ് പരിവാർ അജണ്ട നടപ്പിലാക്കുന്ന മോദി ഗവൺമെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്നമംഗലം മണ്ഡലം കമ്മിറ്റി
പ്രതിഷേധ പ്രകടനം നടത്തി. എതിർശബ്ദങ്ങളെ തല്ലിത്തകർക്കാനുള്ള ഏതൊരുശ്രമവും ജനകീയ മുന്നേറ്റത്തിലൂടെ ചെറുത്ത് തോൽപിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ സ്തംഭങ്ങളെയും
ഇല്ലായ്മ ചെയ്യാനുള്ള ഫാഷിസ്റ്റ് അജണ്ട തിരിച്ചറിയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആഹ്വാനം ചെയ്തു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്അബ് അലവി, മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങൊളം, അസിസ്റ്റന്റ് കൺവീനർമാരായ ഹനാൻ ചാത്തമംഗലം, നൂറുദ്ധീൻ ചെറൂപ്പ എന്നിവർ സംസാരിച്ചു. വാരിസസുൽ ഹഖ്, ഷാദ് കുറ്റിക്കാട്ടൂർ, ഫാസിൽ കുറ്റിക്കാട്ടൂർ, റൻതീസ്, അലീഫ, ഫർഹ, ഹെന്ന എന്നിവർ നേതൃത്വം നൽകി.