പത്മശ്രീ റാബിയക്ക് ഉപഹാരം നല്‍കി
തിരൂരങ്ങാടി. പ്രവർത്തന മികവ് കൊണ്ട് വിസ്മയം തീർത്ത് സമൂഹത്തിനാകെ അക്ഷര വെളിച്ചം പകർന്ന പത്മശ്രീ കെ വി റാബിയയെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു. കമ്മറ്റിയുടെ ഉപഹാരം മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ് റാബിയക്ക് സമ്മാനിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ, സാംസ്‌കാരിക, രംഗത്ത് സാമൂഹിക നീതി യാഥാർഥ്യമാക്കാൻ പരിമിതികളെ മറികടന്ന് പൊരുതിയ ചരിത്രമാണ് റാബിയയുടേതെന്നും, സാക്ഷരതാ മിഷന്റെ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിച്ച വ്യക്തിത്വമാണ് റാബിയ എന്നും ഒ എം നൗഷാദ് പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഐ സല്‍മാന്‍ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം ഭാരവാഹികളായ എം പി സലീം, നൗഷാദ് സി, സിറാജ് ഇ എം, സി ടി ശരീഫ് എന്നിവര്‍ സംബന്ധിച്ചു.