ലോകായുക്ത ഓര്‍ഡിനന്‍സ് പിന്‍വലിക്കുക: വെല്‍ഫെയര്‍ പാര്‍ട്ടി
കുറ്റിക്കാട്ടൂർ:
അഴിമതിക്കാരെ രക്ഷിക്കാൻ ലോകായുക്തയെ നിർവ്വീര്യമാക്കുന്ന
ഇടതു സര്‍ക്കാറിനെതിരെ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം ട്രഷറർ ടി പി ഷാഹുൽഹമീദ്, പഞ്ചായത്ത് പ്രസിഡൻ്റ് സമദ് നെല്ലിക്കോട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, മുസ്‌ലിഹ് പെരിങ്ങോളം, റഹ്മാൻ കുറ്റിക്കാട്ടൂർ, സിദ്ധീഖ് വചനം എന്നിവർ നേതൃത്വം നൽകി.