മീഡിയ വൺ നിരോധനം :
വെൽഫെയർ പാർട്ടി ചേളന്നൂർ പഞ്ചായത്ത്
പ്രതിഷേധ പ്രകടനം നടത്തി
പള്ളിപൊയിൽ :
മീഡിയ വൺ ടി. വി. വാർത്ത ചാനൽ നിരോധിച്ചു ഇല്ലാതാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് ഗൂഢ നീക്കത്തിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി ചേളന്നൂർ പഞ്ചായത്ത് പ്രതിഷേധ പ്രകടനം നടത്തി.
സ്വതന്ത്ര പത്ര പ്രവർത്തനം അടിച്ചമർത്താനുള്ള സംഘു പരിവാർ നീക്കം അപലപനിയമാണ്.
പ്രകടനത്തിനു വി. എം. ഇർഫാൻ, ഫസ്‌നാഥ് പള്ളിപൊയിൽ, കെ. സലാഹുദ്ധീൻ, റഈസ്, മജീദ്, വി. ടി. റിസ് വാൻ, അനീസ്, ജലീൽ മുതുവാട്, മേലേടത് നജീബ്, ജമാൽ പാലത്ത്, നാസർ എന്നിവർ നേതൃത്വം നൽകി.