മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ്പ്രസിഡന്റ് പി ശാദുലി അന്തരിച്ചു
നാദാപുരം : മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും നാദാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.ഷാദുലി (72) അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. 1991ല്‍ നാദാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു.
പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായ എ.പി കലന്തന്‍ മുസ്ലിയാര്‍ എന്ന കാദര്‍ മുസ്ലിയാരായിരുന്നു പിതാവ്. ശാദുലിയും ഗ്രന്ഥകാരനാണ്.
ഭാര്യ: സഫിയ ശാദുലി, മക്കള്‍: മുനീര്‍, അബ്ദുല്‍കരീം, അഷ്‌റഫ്, സാബിറ, സാജിത, സൗദ.തസീറ.