ലോക തണ്ണിർ തട ദിനത്തോടനുബദ്ധിച്ച് K-റെയിൽ ഉയർത്തുന്ന പരിസ്ഥിതിക വെല്ലുവിളികളെ കുറിച്ച് സെമിനാർ നടത്തി: പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുഹറ ടീച്ചർ ഉത്ഘാടനം ചെയ്തു. സമരസമിതി കൺവീനർ -ടി.ടി.ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി.
കേരളത്തിലെ പരിസ്ഥിതിയെയും, സമുഹത്തെത്തെയും ദോഷകരമായി ബാധിക്കുന്നKറെയിൽ പദ്ധതി നാടിനാപാത്താണ്. നമ്മുടെ തണ്ണീർതടങ്ങളെനിപ്പിച്ചുള്ള ഒരു പദ്ധതിയും നല്ലതിനല്ല.സാധാരണ കാരന് ഒരു ഗുണവുമില്ലാത്ത Kറെയിൽ പദ്ധതിയെ എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കണമെന്ന് ടി.ടി.ഇസ്മയിൽ പറഞ്ഞു
കേരളത്തിലെ ഇടതുപക്ഷം ഇന്ന് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സെമിനാറിൽ സംസാരിച്ച സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ വിജയരാഘവൻ ചേലിയ അഭിപ്രായപ്പെട്ടു. കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങളിൽ എന്നും ഇടതുപക്ഷത്തിന് ഇരട്ട താപ്പ് നയമായിരുന്നു വെന്നും, സൈലൻറ് വാലി സമരമുൾപ്പെടെ ഉദാഹരണമാണന്നും അദ്ധേഹം പറഞ്ഞു.
താഴെ തട്ടു മുതൽ ശക്തമായ പ്രചരണ പരിപാടികൾ ഉയർത്തി കൊണ്ടുവരുമെന്നും, അതിന് നേത്രത്വം നൽകുമെന്നും, അതിനായിട്ടുള്ള പ്രവർത്തനങ്ങൾ എല്ലാ വിധ പിന്തുണയും ഉണ്ടാവുമെന്ന് സെമിനാറിൽ സംസാരിച്ച ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ N അബൂബക്കർ പറഞ്ഞു.
നദീസംരക്ഷണ സമിതി ' സംസ്ഥാന സെക്രട്ടറി T v - രാജൻ, ശബരിമുണ്ടക്കൽ,മ Oത്തിൽ അബ്ദുൾ അസിസ്. എന്നിവർ സംസാരിച്ചു.വിശ്വനാഥൻ കിയ്യലത്ത് നന്ദി പറഞ്ഞു