ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് ജേതാവ് വിഷ്ണു ഒടുമ്പ്രയെ പി.ടി.എ റഹീം എം.എൽ.എ ആദരിച്ചു
ബെസ്റ്റ് ഓഫ് ഇന്ത്യ
ലോക റെക്കോർഡ് നേടിയ വിഷ്ണു ഒടുമ്പ്രയെ പി.ടി.എ റഹീം എം.എൽ.എ ആദരിച്ചു. ഒടുമ്പ്രയിലെ വിഷ്ണുവിൻ്റെ വസതിയിൽ നേരിട്ടെത്തിയാണ് എം.എൽ.എ ഉപഹാരവും മൊമെൻ്റൊയും നൽകിയത്.
104 മണിക്കൂർ തുടർച്ചയായി ചെണ്ട കൊട്ടിയാണ് വിഷ്ണു ലോക റെക്കോർഡിന് ഉടമയായത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒടുമ്പ്ര സ്വദേശിയാണ് വിഷ്ണു.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി ബാബുരാജൻ അധ്യക്ഷത വഹിച്ചു. കെ ബൈജു, കെ തങ്കമണി, ടി രാമാനന്ദൻ, സി രാധാകൃഷ്ണൻ, പി ഷൈജു സംസാരിച്ചു. കെ ഫിറോസ് സ്വാഗതവും വിഷ്ണു ഒടുമ്പ്ര നന്ദിയും പറഞ്ഞു.