ലോകായുക്ത നിയമ ഭേദഗതി പിൻവലിക്കുക:
വെൽഫെയർ പാർട്ടി
പറമ്പത്ത് :
ഭരണകൂട അഴിമതി പുറത്തു കൊണ്ടുവരാൻ 1999 ൽ നിലവിൽ വന്ന ലോകായുക്ത നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
നിയമസഭ ഒരിക്കൽ ചർച്ച ചെയ്ത് പാസ്സാക്കിയ നിയമം ജന പ്രതിനിധി സഭയിൽ ഇപ്പോൾ ചർച്ച പോലും ചെയ്യാതെ ഓർഡിനൻസ് ഇറക്കി ഭേദഗതി വരുത്തുന്നത് നഗ്നമായ ജനാധിപത്യ ലംഘനമാണ്.
പൌരസ്വാതന്ത്ര്യത്തിനു നേരെയുള്ള കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരിൽ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറമ്പത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി.
ശംസുദ്ധീൻ. ഇ, ശിഹാബുദീൻ ടി, ഹാഷിം. എം, അബൂബക്കർ. കെ. കെ, റഹ്മത്ത് കിറ്റ് കാറ്റ്, നാസർ. എം, ടി. എം. ജമാൽ ചേളന്നൂർ, എഞ്ചിനീയർ ആലി, റസാക്ക് കിഴക്കുമുറി, അനസ് തമ്പിലാളി, മേലെടത് നജീബ്, അമീർ അലി കാക്കൂർ, മൻസൂർ നന്മണ്ട, യൂസുഫ് കക്കോടി,സാലിഹ് സലീം എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
പൊതുയോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഷൌക്കത്ത് കക്കോടി അധ്യക്ഷത വഹിച്ചു. ട്രഷറർ കെ. സലാഹുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ശംസുദ്ധീൻ. വി. ടി സ്വാഗതവും, പഞ്ചായത്ത് പ്രസിഡന്റ് താഹിർ മോക്കണ്ടി നന്ദിയും പറഞ്ഞു.