Peruvayal News

Peruvayal News

ബജറ്റ് നിരാശാജനകം:യുവ രാഷ്ട്രീയ ജനതദൾ


ബജറ്റ് നിരാശാജനകം:
യുവ രാഷ്ട്രീയ ജനതദൾ
 
കോഴിക്കോട്:
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബജറ്റിൽ യുവാക്കളെ തീർത്തും അവഗണിച്ചത് രാജ്യത്തിന്റെ സർവ്വ പുരോഗതിയെയും ദോഷകരമായി ബാധിക്കുമെന്നും രാജ്യത്തെ കൂടുതൽ ഇരുട്ടിലേക്ക് നയിക്കുമെന്നും യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി

രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിലില്ലാഴ്മ മൂലം കഷ്ഠത അനുഭവിക്കുന്നത്  ,
വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടു പോലും ആവശ്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ തെയ്യാറാവുന്നില്ല ,
ബജറ്റിൽ പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനോ തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിനോ യാതൊരു പദ്ധതിയും പ്രഖ്യാപിക്കാത്തത് യുവാക്കളോട് ഉള്ള കേന്ദ്ര സർക്കാറിന്റെ വഞ്ചനയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും
 എ പി യൂസഫ് അലി മടവൂർ പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live