Peruvayal News

Peruvayal News

കുടുംബശ്രീ ഭാരവാഹികൾക്ക് സ്വീകരണവും മുൻ വാർഡ് എഡിഎസിന് യാത്രയയപ്പും നൽകി


കുടുംബശ്രീ ഭാരവാഹികൾക്ക് സ്വീകരണവും മുൻ  വാർഡ് എഡിഎസിന് യാത്രയയപ്പും നൽകി

മുക്കം: 
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികൾക്കും രണ്ടാം വാർഡ്  എഡിഎസ്  പ്രസിഡൻ്റിനും സ്വീകരണവും മുൻ എഡിഎസ് പ്രസിഡൻ്റിന് യാത്രയയപ്പും നൽകി. ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കുടുംബശ്രീ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാരക്കുറ്റി ഗവ: എൽ.പി സ്കൂളിലായിരുന്നു പരിപാടി. സി ഡി എസ് ചെയർപേഴ്സൺ ആബിദ കരിമ്പനക്കണ്ടി, വൈസ് ചെയർപേഴ്സൺ ഷീന ചേലോട്ട് പറമ്പ്, രണ്ടാം വാർഡ് എഡിഎസ് പ്രസിഡൻ്റ് സാബിറ നാസർ എന്നിവർക്കാണ് സ്വീകരണം നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ രണ്ടാം വാർഡ് എഡിഎസ് പ്രസിഡൻ്റ് സ്ഥാനമൊഴിയുന്ന  മൈമൂനക്ക് യാത്രയയപ്പും സ്നേഹ സമ്മാനമായി സ്വർണ്ണാഭരണവും നൽകി. ലുബ്ന
അധ്യക്ഷത വഹിച്ചു.റസിയ, സൽമാബി തുടങ്ങിയവർ സംബന്ധിച്ചു. സ്വീകരണ ചടങ്ങിൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.  പാട്ടും കളികളുമായി എന്നും ഓർത്തുവെക്കാനുള്ള നിമിഷങ്ങൾ സമ്മാനിച്ചാണ് പരിപാടി  അവസാനിപ്പിച്ചത്
Don't Miss
© all rights reserved and made with by pkv24live