കോഴിക്കോട് മെഡിക്കൽ കോളേജിലെ കുട്ടികളുടെ ലുക്കീമയ വാർഡിലേക്ക് കളിപ്പാട്ടങ്ങൾ നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് വോളൻ്റിയർമാർ
ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാത്യശിശുസംരക്ഷണ ആശുപത്രിയിലെ ലൂക്കിമിയ വാർഡിലേക്ക് കളിപ്പാട്ടങ്ങൾ നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് വോളൻ്റിയർമാർ. അതീവശ്രദ്ധ നൽകുന്ന വാർഡ് ആയതിനാൽ വാർഡിലുള്ള മുപ്പത് കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ ശിശുരോഗ വിഭാഗം മേധാവി ഡോ അജിത്ത് കുമാറിന് കൈമാറി. കളിപ്പാട്ടങ്ങൾ അണുവിമുക്തമായതിനു ശേഷം അദ്ദേഹം കുട്ടികൾക്ക് കൈമാറി. എൻ എസ് എസ് ലീഡർ ശോഭിത്ത് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ എന്നിവർ നേതൃത്വം നൽകി. എൻ എസ് വോളൻ്റിയർമാരായ ദിനു, റിയ, അനിരുദ്ധ്, തീർത്ത, മാളവിക എന്നിവർ പങ്കെടുത്തു.