മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം
രാജ്യതാൽപര്യത്തിന്ന്
ഡോ:ഹുസൈൻ മടവൂർ.
കോഴിക്കോട്:
ജനപക്ഷത്തിന്റെ താൽപര്യങ്ങൾ വിളിച്ചു പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ്
പ്രവണതക്കെതിരെ
ജനരോഷമുയർത്തുന്നത്
ജനാധിപത്യ രാജ്യം നിലനിൽക്കാനുള്ള മറ്റൊരു സ്വാതന്ത്രൃസമരമാണെന്ന് ഡോ.ഹുസൈൻ മടവൂർ.
മീഡിയ വൺ നിരോധനവുമായി ബന്ധപ്പെട്ട് കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച
സ്റ്റാൻഡ് വിത്ത് മീഡിയവൺ എന്ന പരിപാടി കിഡ്സൺ കോർണറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും
ഭരണകൂടത്തിന്റെ
ഈ നടപടിക്കെതിരെ ശബ്ദമുയർത്തണമെന്നും
അദ്ദേഹം ആഹ്വാനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകരായ ടി.പി.ചെറൂപ്പ, എൻ.പി.ചെക്കുട്ടി
എന്നിവർക്ക് പുറമെ
എഞ്ചിനീയർ മമ്മദ് കോയ , എ.പി.അബ്ദുൽ വഹാബ്, അബ്ദുൽ ഹക്കീം നദ് വി, അസ് ലം ചെറുവാടി, . റുക്സാന , ടി.കെ.മാധവൻ, സി.ടി. ശുഹൈബ്, അഡ്വ. പ്രവീൺ കുമാർ , ഫൈസൽ പൈങ്ങോട്ടായി , നൗഷാദ് മേപ്പാടി തുടങ്ങിയവരും സംസാരിച്ചു.