ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചു
കോഴിക്കോട് താലൂക്കിലെ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. എഎവൈകാർഡിന് 10 കിലോ പച്ചരി, 06 കിലോ കുത്തരി 14 കിലോ പുഴുങ്ങലരി, ഒരു കിലോ ആട്ട 4 കിലോ ഗോതമ്പ് വീതം ലഭിക്കും. മുൻഗണന കാർഡിൽ ആളൊന്നിന് 2 കിലോ പച്ചരി, 2 കിലോ പുഴുങ്ങലരി, ഒരു കിലോ ഗോതമ്പ്, കാർഡ് ഒന്നിന് ഒരു കിലോ ആട്ട എന്നിവ ലഭിക്കും. എൻപിഎസ് കാർഡിൽ (നീല കാർഡ്) ആളൊന്നിന് ഒരു കിലോ പച്ചരി, ഒരു കിലോ പുഴുങ്ങലരി വീതവും ലഭ്യതക്കനുസരിച്ച് 3 കിലോ വരെ ആട്ടയും ലഭിക്കും. എൻ.പി.എൻ.എസ് (വെള്ള കാർഡ്) കാർഡ് ഒന്നിന് 3 കിലോ പച്ചരി, 4 കിലോ പുഴുങ്ങലരി എന്നിവയും ആട്ട ലഭ്യതക്കനുസരിച്ച് 3 കിലോ വരെയും ലഭിക്കും. പിഎംജികെഎവൈ പ്രകാരം മഞ്ഞ, പിങ്ക് കാർഡുകൾക്ക് ആളൊന്നിന് 4 കിലോ പുഴുക്കലരിയും ഒരു കിലോ ഗോതമ്പും ലഭിക്കും.