ഗോപകുമാറിൻ്റെ നിര്യാണത്തിൽ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
കോഴിക്കോട്:
നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഗോപകുമാറിൻ്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ കമ്മറ്റി അനിശോചനം രേഖപ്പെടുത്തി. ഹൃദയാഘാതംമൂലം തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു നിര്യാണം. തെക്കൻകേരളത്തിൽ സംഘടന വളർത്തുന്നതിന് അക്ഷീണം പരിശ്രമിച്ച വ്യക്തികളിൽ ഒരാളായിരുന്നു ഗോപകുമാർ.
പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വേർപാടിൽ ഞങ്ങൾക്കും തീരാനഷ്ടം തന്നെയാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം വിളിച്ചു ചേർക്കുകയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തോടൊപ്പം ഞങ്ങളും ദുഖത്തിൽ പങ്കു ചേർന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി ആന്റണി ജയിംസ് സ്വാഗതവും പ്രസിഡണ്ട് അസ്കർ അധ്യക്ഷതയും നിർവഹിച്ചു എൻ എം അസർ അബൂബക്കർ സാജിദ് റഹ്മാൻ ഹഖ് ആസാദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി
വാർത്ത: ഫൈസൽ പെരുവയൽ