കായലം പ്രീമിയർ ലീഗ് യംഗ് സ്റ്റാർ ജേതാക്കൾ
പെരുവയൽ:
മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന കായലം പ്രീമിയർ ലീഗിന് പരിസമാപ്തി
അമ്പലമുക്ക് ലോട്ടോ ടർഫിൽ നടന്ന പ്രീമിയർ ലീഗിൽ യംഗ് സ്റ്റാർ കായലം ജേതാക്കളായി .
ബെസ്റ്റ് എഫ്സി പള്ളിത്താഴം റണ്ണറപ്പായി .
16 ടീമുകളിലായി 112 താരങ്ങൾ കളത്തിലറങ്ങി .
ഏറ്റവും നല്ല കളിക്കാരനായി ബെസ്റ്റ് എഫ്സിയുടെ ബിലാലും എമർജിംഗ് പ്ലയർ ആയി എഫ് സി പാച്ചക്കൽ ടീമിലെ ആഷിഖിനെയും തെരഞ്ഞെടുത്തു.
ഏറ്റവും നല്ല ഡിഫണ്ടായി യംഗ് സ്റ്റാർ കായലത്തിൻ്റെ ഫഹദും ഏറ്റവും നല്ല ഗോൾകീപ്പറായി റിയൽ എഫ്.സി താഴ് വാരത്തിൻ്റെ അംജദും തെരഞ്ഞെടുക്കപ്പെട്ടു.
9 ഗോളുകൾ നേടിയ യംഗ് സ്റ്റാറിൻ്റെ ആദർശ് ടോപ് സ്കോറർ ആയി .
ചാമ്പ്യൻമാരായ യംഗ് സ്റ്റാർ ടീമിന്
പാറക്കോട്ട് ശ്രീമാനുണ്ണി നായർ സ്മാരക വിന്നേഴ്‌സ് ട്രോഫിയും കുവിൽ സരോജിനി സ്മാരക പ്രൈസ് മണിയും ലഭിച്ചു'
രണ്ടാം സ്ഥാനക്കാരായ ബെസ്റ്റ് എഫ് സി പള്ളിത്താഴം ഒഞ്ഞപ്പുറത്ത് സദാനന്ദൻ സ്മാരക ട്രോഫിയും ശങ്കരം വീട്ടിൽ സീതി സ്മാരക പ്രൈസ് മണിയും ഏറ്റ് വാങ്ങി .