പൈങ്ങോട്ടുപുറം മദ്രസത്തുൽ ഫാറൂഖിയ കട്ടിലവെക്കൽ കർമ്മം നിർവ്വഹിച്ചു.
കുറ്റിക്കാട്ടൂർ:
പൈങ്ങോട്ടപുറം ഈസ്റ്റിലെ മസ്ജിദുൽ ഫാറൂഖിയയുടെ കീഴിൽ നിർമാണ പ്രവർത്തി പുരോഗമിക്കുന്ന മദ്രസത്തുൽ ഫാറൂഖിയയുടെ കട്ടിലവെക്കൽ കർമ്മം കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മറ്റി വൈസ് പ്രസിഡണ്ടും , മാണിയമ്പലം മഹല്ല് കമ്മറ്റി മുൻ ജന: സിക്രട്ടറിയുമായ പി.വി. മുഹമ്മദ് ഹാജി നിർവ്വഹിച്ചു.
മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് എൻ.പി കോയ ഹാജി, ജന: സിക്രട്ടറി വെളുത്താറമ്പത്ത് അബൂബക്കർ ഹാജി, സിക്രട്ടറി ഫൈസൽ കിഴക്കയിൽ, , നിർമ്മാണ കമ്മറ്റി ചെയർമാൻ എൻ.പി. അബ്ദുൽ ഗഫൂർ , ജന.കൺവീനർ കോയട്ടി വെള്ളക്കാട്ട് ട്രഷറർ കിഴക്കയിൽ അബു ഇസ്ഹാഖ്, വെളുത്താറമ്പത്ത് മാമുക്കോയ കിഴക്കയിൽ അബ്ദുറഹിമാൻ , പുത്തലത്ത് ആലി തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.