കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 27-02-2022 ഞായര്‍ ഉച്ചക്ക് 1 മണിക്ക് പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓ.പി കെട്ടിടം, എക്സ്-റേ റൂം, രോഗികളുടെ വിശ്രമ കേന്ദ്രം, രജിസ്ട്രേഷന്‍ റൂം, ഫീഡിംഗ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ശുചിമുറികള്‍ എന്നിവയാണ് സംവിധാനിച്ചിട്ടുള്ളത്.