Peruvayal News

Peruvayal News

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
   
      

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓ.പി കെട്ടിടം, എക്സ്-റേ റൂം, രോഗികളുടെ വിശ്രമ കേന്ദ്രം, രജിസ്ട്രേഷന്‍ റൂം, ഫീഡിംഗ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ശുചിമുറികള്‍ എന്നിവയാണ് സംവിധാനിച്ചിട്ടുള്ളത്.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ വി ഉമ്മർ ഫാറൂഖ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം നീഷ് ലാൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, ശബ്ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, പഞ്ചായത്ത് മെമ്പർമാരായ കെ.കെ.സി നൗഷാദ്, പി ഷൈപു, ജനാർദ്ദനൻ കളരിക്കണ്ടി, സി.വി സംജിത്ത്, ഖാലിദ് കിളിമുണ്ട, എ.പി ഭക്തോത്തമൻ, മെഹബൂബ് കുറ്റിക്കാട്ടൂർ, കെ.കെ ജൗഹർ, ഒ വേലായുധൻ സംസാരിച്ചു. 

കെൽ മാനേജിങ് ഡയറക്ടർ ഷാജി വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഹസീന കരീം നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live