Peruvayal News

Peruvayal News

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം:കേരള കർഷക യൂണിയൻകോഴിക്കോട്:


കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം:
കേരള കർഷക യൂണിയൻ
കോഴിക്കോട്:

   News : OMAK KOZHIKODE
➖➖➖➖➖➖➖➖➖➖➖➖
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാനുള്ള അധികാരം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു. വന്യമൃഗാക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിലെ ഒരാൾക്ക് ജോലിയും മറ്റ് അംഗങ്ങൾക്ക് നഷ്ടപരിഹാരവും നൽകണമെന്നും, കാട്ടുപന്നിയേയും കുരങ്ങിനേയും ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. വനം വകുപ്പ് കാട്ടുപന്നികളുടെ ശല്യം അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ജില്ലയിലെ എല്ലാ മേഖലകളേയും ഉൾപ്പെടുത്താത്തത് നീ തീകരിക്കുവാൻ കഴിയില്ല.കേരള കർഷക യൂണിയൻ (എം) സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടത്തിയ ധർണ്ണ കോഴിക്കോട് ഇൻകം ടാക്സ് ഓഫിസിന് മുമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു   അദ്ദേഹം.കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് പൈമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്കാര വേദി സംസ്ഥാന ചെയർമാൻ പ്രൊഫ: വർഗ്ഗീസ് പേരയിൽ , കെ.കെ നാരായണൻ, കെ എം പോൾസൺ, അഗസ്റ്റിൻ ചെമ്പോട്ടിക്കൽ, ബേബി സെബാസ്റ്റ്യൻ, ഷിബു തോമസ്, ജോയി മ്ളാക്കുഴി , അമ്പിളി ഗോപി, ഷാജിനാഥ് , സിജോ വടക്കേൻ തോട്ടം, വിൽസൺ താഴത്ത് പറമ്പിൽ, അബ്ദുൾ റഹിമാൻ മായനാട്, ആഷിക്ക് വിശ്വൻ, മാണി വെള്ളിയേപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

          News : OMAK KOZHIKODE
       ➖➖➖➖➖➖➖➖➖➖➖➖
Don't Miss
© all rights reserved and made with by pkv24live