ദുരന്തനിവാരണ പരിശീലനം നൽകി
NEWS : OMAK KOZHIKODE
കോടഞ്ചേരി:
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും, ഫയർഫോഴ്സും, കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി ദുരന്തനിവാരണ പരിശീലനം നൽകി.
പരിശീലനത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ഗിരീഷ് കുമാർ സ്വാഗതവും, മുക്കം സ്റ്റേഷൻ ഫയർ ഫോഴ്സ് ഓഫീസർ പി ഐ ഷംസുദ്ദീൻ, അസിസ്റ്റന്റ് ഓഫീസർ വിജയൻ എന്നിവർ ക്ലാസുകൾ എടുത്തു.
പി ഷമീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് എന്നിവർ സംസാരിച്ചു
NEWS : OMAK KOZHIKODE