വനിത ശിശുക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ വനിത ശാക്തീകരണ കാമ്പയിൻ്റെ ഭാഗമായി
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
വനിത ശിശു വികസനവകുപ്പ് കൊടുവള്ളി ഐസിഡിഎസ് കാര്യാലയത്തിൻ്റെ നേതൃത്യത്തിൽ വനിത ശാക്തീകരണ കാമ്പയിൻ്റെ ഭാഗമായി പൊതുജനങ്ങളിൽ ബോധവത്കരണം നടത്തി ലിംഗസമത്വം ഉറപ്പാക്കുന്നതിനായി ജനപ്രതിനിധികൾക്കും സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ബോധവത്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ണ്ട് സലീന സിദ്ധീഖലി ഉത്ഘാടനം ചെയ്തു വികസന കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കൊടുവള്ളി സിഡിപിഒ ടികെ പുഷ്പ സ്വാഗതം പറയുകയും താമരശ്ശേരിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ഷഹന എസ് പി എന്നിവർ ആശംസകൾ അർപ്പിച്ചു ജൻ്റർ അവയർനസ്സ് ,സ്കീംസ്, സ്ത്രീധന നിരോധനനിയമം, ഗാർഹികാതിക്രമ നിരോധന നിയമം, ക്ഷേമ സ്ഥാപനങ്ങളും സംവിധാനങ്ങളും എന്നീ വിഷയങ്ങളിൽ ജെഫ്സിയം ഫസ്റ്റ് കോടതി അസിസ്റ്റൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കുമാരി സുജയ സുധാകരൻ, ലിസ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റൻഡ് പ്രൊഫസർ ശ്രീമതി സിസ എം ജോർജ് എന്നിവർ ക്ലാസെടുത്തു, വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കെടുത്ത പരിപാടിയിൽ ഐസിഡിസ് സൂപ്പർവൈസർ നന്ദി പറഞ്ഞു,