ഉച്ചഭക്ഷണത്തിന്റെ ചുമതല കമ്മ്യൂണിറ്റി കിച്ചണ് നൽകണം. കെ.പി.പി.എച്ച് എ
വാർത്ത: സൽമാൻ പെരുമണ്ണ
പെരുമണ്ണ :
സ്കൂൾ ഉച്ച ഭക്ഷണത്തിന്റെ ചുമതല പ്രധാന അധ്യാപകരിൽ നിന്നും ഒഴിവാക്കി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനത്തിലേക്ക് മാറ്റണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ഉപജില്ല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പെരുമണ്ണ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ നടന്ന പരിപാടി കെ.പി.പി.എച്ച്.എ കോഴിക്കോട് ജില്ല ട്രഷറർ എൻ.സി അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണ പദ്ധതിക്ക് ആവശ്യമായ പണം നൽകാതെ ഉത്തരവാദിത്വം മുഴുവൻ പ്രധാനാധ്യാപകരുടെ തലയിൽ കെട്ടിവെക്കുന്ന സമീപനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് അദ്ധേഹം പറഞ്ഞു. സബ്ജില്ല പ്രസിഡന്റ് പി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന സി.കെ പ്രേമ, വി.ഐ ശ്രീദേവി, കെ.വി ജയശ്രീ ,ഗിരിജ നാരാട്ട് എന്നിവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റേർസ് ഫോറം കൺവീനർ അബ്ദുൽ റഷീദ് പാവണ്ടൂർ , കെ.എം ശങ്കര ശർമ, പി.സുഗന്ധി, പി.ജെ ലിസ്സി സംസാരിച്ചു. ചടങ്ങിന് സബ് ജില്ല സെക്രട്ടറി പി.പി ഷീജ സ്വാഗതവും ട്രഷറർ എം.രഞ്ജിത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ :എം. രഞ്ജിത്ത് (പ്രസിഡന്റ്), പി.പി ഷീജ (സെക്രട്ടറി), പി. അബ്ദുറഹിമാൻ (ട്രഷറർ). കെ.എം ശങ്കര ശർമ (വൈസ് പ്രസിഡന്റ് ) പി.സുഗന്ധി (ജോയിന്റ് സെക്രട്ടറി), പി.ജെ ലിസ്സി (വനിത ഫോറം)
വാർത്ത: സൽമാൻ പെരുമണ്ണ