മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാർ പണി മുടക്കി.
NEWS
Abdu Cheroopa
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ അട്ടിമറിച്ചുകൊണ്ട് ട്രാൻസ്പോർട്ട് സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് വകുപ്പിലെ മിനി സ്റ്റീരിയൽ ജീവനക്കാരുടെ സംഘടനയായ കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ടുമെൻറ് സ്റ്റാഫ് അസോസിയേഷൻ പണി മുടക്കിയത്. 1981 ൽ നിലവിൽ വന്ന ട്രാൻസ്പോർട്ട് സ്പെഷ്യൽ റൂളിന്റെ അടിസ്ഥാനത്തിൽ ജോ: ആർ ടി ഒ തസ്തികയിലേക്ക് ടെക്നിക്കൽ / മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നും 2:1 അനുപാതത്തിൽ ആണ് പ്രമോഷൻ നൽകിയിരുന്നത്.. എന്നാൽ JRT 0 തസ്തികക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ നിർബന്ധമാക്കിക്കൊണ്ടാണ് സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്തിരിക്കുന്നത്. വകുപ്പിലെ 1350 ഓളം വരുന്ന മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ സാധ്യതകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സംഘടന നേതാക്കൾ പറഞ്ഞു. ഓഫീസ് മേധാവിയായ ജോ.ആർ.ടി.ഒ നിർവ്വഹിക്കേണ്ടത് തീർത്തും ഭരണപരമായ ജോലികളാണെന്നിരിക്കെ, പ്രസ്തുത തസ്തികക്ക് സാങ്കേതിക യോഗ്യത നിശ്ചയിക്കുന്നത് മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാക്കുന്നതിനാണെന്ന് സംഘടന നേതാക്കൾ ആരോപിച്ചു. ഹൈക്കോടതി , സുപ്രീം കോടതി, വിധികളും , കേന്ദ്ര മോട്ടോർ വാഹന നിയമവും ജോ. തസ്തികയിലേക്കുളള മിനി. ജീവനക്കാരുടെ പ്രമോഷൻ ശരിവക്കുന്നതാണ്. ഭേദഗതി നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ, മാർച്ച് 28 മുതൽ അനിശ്ചിത കാല പണിമുടക്കം ആരംഭിക്കുന്നതാണെന്നും സംഘടന നേതാക്കൾ അറിയിച്ചു. ആർ ടി. ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കേരള മോട്ടോർ വെഹിക്കി ഡിപ്പാർട്ടുമെൻറ് ഗസറ്റഡ് ഓഫീസേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ
കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.. കെ.എം.വി.ഡി.എസ്.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം സലിം, ജോയിന്റ് സെക്രട്ടറി നിക്കോളസ് , ജില്ല പ്രസിഡണ്ട് ബിജീഷ്.സി., ശ്രീ സജീവ് പി കെ എന്നിവർ സംസാരിച്ചു.
NEWS
Abdu Cheroopa
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️