വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
താമരശ്ശേരി: കാരാടി വി വി ആശുപത്രിക്ക് മുന്നിൽ ഫെബ്രുവരി പതിനാറാം തിയ്യതി പുലർച്ചെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പാടി മലപുറം പിസിക്കുന്ന് അമ്പാഴത്തോട് അഷറഫിൻ്റെ മകൻ അഷ്ഹർ (21) ആണ് മരണപ്പെട്ടത്.
മാതാവ്: ഹസീന. സഹോദരിമാർ: ഷഫാന, അഫ്രിൻ.
മലപുറം തിരുപ്പൂർ തുകൽ എന്ന വസ്ത്ര വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു.
അഷ്ഹറിനെ കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് 4 പേർക്കും പരിക്കേറ്റിരുന്നു