താമരശ്ശേരിയിൽ വാഹന അപകടം;നിയന്ത്രണം വിട്ട വാൻ കാറിലും, പിക്കപ്പിലും ഇടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക്.
News : Majeed Thamarashery
താമരശ്ശേരി:
ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട് തെറ്റായ ദിശയിൽ വന്ന വാൻ കാറിലും, പിക്കപ്പിലും ഇടിച്ച് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മറിഞ്ഞ വാൻ ഡ്രൈവർ കോഴിക്കോട് കിണാശ്ശേരി സ്വദേശി സൗക്കത്തിനാണ് പരിക്കേറ്റത്.
താമരശ്ശേരി ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലും, കാറിന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലും ഇടിച്ച ശേഷം റോഡിൽ മറിയുകയായിരുന്നു.
അടിവാരം ഭാഗത്ത് നിന്നും വന്ന വാനാണ് മറ്റു വാഹനങ്ങളിൽ ഇടിച്ചത്.
കാർ യാത്രക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വൈകുന്നേരം 5 മണിക്കായിരുന്നു അപകടം.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി
News : Majeed Thamarashery