പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
News : OMAK KOZHIKODE
➖➖➖➖➖➖➖➖➖➖➖➖➖
കോടഞ്ചേരി:
നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ
എസ് എസ് എൽ സി വിദ്യാർത്ഥികളുടെ ഗ്രേഡ് നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രാത്രി കാല പഠന ക്യാമ്പ് "ബ്ലോ ബ്ലേസ് 2022 കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്‌തു.
സ്കൂളിൽ നടത്തിവരുന്ന
നൂതന പരിപാടികളെ പ്രശംസിച്ച അദ്ദേഹം
ഇത്തരം അധിക പഠനപരപ്പാടികൾ തികച്ചും കാലിക പ്രസക്തമാണെന്ന് അഭിപ്രായപ്പെട്ടു. ഫെബ്രുവരി 21 മുതൽ മാർച്ച് 26 വരെ നീളുന്ന ക്യാമ്പിൽ മൂന്ന് ബാച്ചുകളിലായി 111 കുട്ടികളാണ് പങ്കെടുക്കുന്നത് . പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക പരിപാടികൾ, മോട്ടിവേഷൻ ക്ലാസുകൾ,
കൗൺസലിംഗ് മുതലായവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്, ഹെഡ്മാസ്റ്റർ ബിനു ജോസ് അറിയിച്ചു.
വാർഡ് മെമ്പർ സൂസൻ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് ബിജു ഓത്തിക്കൽ അദ്ധ്യക്ഷത
വഹിച്ച ചടങ്ങിൽ ജെയിംസ് കെ സി, ബിജു വി ഫ്രാൻസിസ് ,മരിയ ജോബി എന്നിവർ പ്രസംഗിച്ചു.
News : OMAK KOZHIKODE
➖➖➖➖➖➖➖➖➖➖➖➖➖