Peruvayal News

Peruvayal News

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്രാമ ചലന യാത്ര ഒന്നാം ദിനം സമാപിച്ചു


തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്രാമ ചലന യാത്ര ഒന്നാം ദിനം സമാപിച്ചു

      NEWS OMAK KOZHIKODE
___________________________________

തിരുവമ്പാടി: 
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ജനസമ്പർക്ക പരിപാടി  'ഗ്രാമചലനയാത്ര' 2022 ന് മുത്തപ്പൻപുഴ വാർഡിൽ  തുടക്കമായി. വാർഡിലെ വിവിധ പരാതികൾ സ്വീകരിച്ച് ഗ്രാമ ചലന യാത്ര ആനക്കാംപൊയിൽ, കാവുങ്കല്ലേൽ, പുല്ലൂരാംപാറ, കൊടക്കാട്ടുപ്പാറ,പൊന്നാങ്കയം, പുന്നക്കൽ , ഉറുമി  വാർഡുകളിൽ ഇന്ന് ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി പരാതികൾ സ്വീകരിച്ചു.വൻ സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നാളെ തൊണ്ടിമ്മൽ വാർഡിൽ നിന്ന് തുടങ്ങി തമ്പലമണ്ണ വാർഡിൽ പരിപാടി സമാപിക്കും. ലഭിച്ച പരാതികൾ തരം തിരിച്ച് ഗ്രാമ പഞ്ചായത്തിൽ പ്രത്യേക കോടതി മുറി ഒരുക്കി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഭരണ സമിതി തീരുമാനം.
 പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ആദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , ഷൗക്കത്തലി കൊല്ലളത്തിൽ, മഞ്ജു ഷിബിൻ, ഷൈനി ബെന്നി, ബിന്ദു ജോൺസൻ, കെ.എം.ബേബി, രാധമണി, രാജു അമ്പലത്തിങ്കൽ, ലിസി സണ്ണി തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു.
          NEWS OMAK KOZHIKODE
    ___________________________________

Don't Miss
© all rights reserved and made with by pkv24live