കെ പി എസ് ടി എ കോഴിക്കോട് റൂറൽ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റൂറൽ AEO ഓഫീസിനുമുന്നിൽ നടന്ന ധർണ്ണ സമരം കെ പി എസ് ടി എ റവന്യൂ ജില്ലാ ട്രഷറർ മനോജ് കുമാർ.കെ.പി
ഉദ്ഘാടനം ചെയ്തു.
പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക.SSLC,പ്ലസ്ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയ പരിഹരിക്കുക.ശക്തമായ സമര പരിപാടികളിലൂടെ മുന്നോട്ട് പോകുമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് മനോജ് മാസ്റ്റർ പറഞ്ഞു.
സബ്ജില്ലാ സെക്രട്ടറി അരുൺകുമാർ.കെ.പി സ്വാഗതവും, വിദ്യാഭ്യാസ ജില്ലാ കൗൺസിലർ മൊയ്തിൻ കോയ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.
സംസ്ഥാന കൗൺസിലർ നന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് നജീബ് മാസ്റ്റർ,ജില്ലാ ജോയിൻ സെക്രട്ടറി ബാബു മാസ്റ്റർ,വിദ്യാഭ്യാസ ജില്ലാ അംഗം ഷാജ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ചടങ്ങിൽ ഗിരീഷ് മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.