Peruvayal News

Peruvayal News

കെ പി എസ് ടി എ സമ്മേളനം:കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (KPSTA) കോഴിക്കോട് റൂറൽ ഉപജില്ലാ സമ്മേളനം നടത്തി.


കെ പി എസ് ടി എ സമ്മേളനം:
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (KPSTA) കോഴിക്കോട് റൂറൽ ഉപജില്ലാ സമ്മേളനം നടത്തി.

 പുത്തൂർമഠം എ എം യു പി സ്കൂളിൽ വെച്ച് നടന്ന സമ്മേളനം കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.എൻ ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു.

  കെ പി എസ് ടി എ റവന്യു ജില്ലാ സെക്രട്ടറി ശ്രീ. ടി കെ പ്രവീൺ മുഖ്യപ്രഭാഷണം നടത്തി.

 കെ പി എസ് ടി എ റൂറൽ ഉപജില്ലാ പ്രസിഡന്റ് ശ്രീ. അരുൺ അലക്സാണ്ടർ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ശ്രീ. കെ പി അരുൺകുമാർ സ്വാഗതം പറഞ്ഞു.

കെ പി എസ് ടി  എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ. നന്ദകുമാർ, ശ്രീ. പ്രേംകുമാർ, റവന്യു ജില്ലാ ട്രഷറർ ശ്രീ. കെ പി.മനോജ്‌ കുമാർ, ശ്രീമതി. പി പി ഷീജ ടീച്ചർ എന്നിവർ സംസാരിച്ചു. ഉപജില്ലാ ട്രഷറർ ശ്രീ. ഗിരീഷ് കുമാർ നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live