കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ [KSCWU] പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് അലവിക്കുട്ടി കൊട്ടപ്പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി സന്തോഷ് നായർ സ്വാഗതം പറയുകയും ജില്ലാ സെക്രട്ടറി കുഞ്ഞിമോൻ കുറിയോടം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത ചടങ്ങിൽ ജില്ല എക്സിക്യൂട്ടീവ് അംഗം ഫൈസൽ പെരിയമ്പലം, മണ്ഡലം പ്രസിഡണ്ട് മൂസക്കോയ, മണ്ഡലം ട്രഷറർ റഷീദ്, ചെറുകാവ് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ ,സെക്രട്ടറി മോഹനൻ, ഇസ്മായീൽ, പുളിക്കൽ പഞ്ചായത്ത് ഭാരവാഹികളായ സൈതലവി കൊട്ടപ്പുറം, മധു കൊട്ടപ്പുറം ആശംസകൾ അറിയിച്ച് സംസാരിക്കുകയും സെക്രട്ടറി ജാഫർ ഒളവട്ടൂർ നന്ദി പറയുകയും ചെയ്തു