പെരുമണ്ണ KSEB ഓഫീസിലേക്ക് പെരുമണ്ണ സഹകരണ ബാങ്കിന് മൻപിൽ നിന്നും വലിച്ചിട്ടുള്ള BSNL ഫോൺ കേബിൾ മന:പ്പൂർവം മുറിച്ചു മാറ്റുന്നതായി കാണുന്നു.
പെരുമണ്ണ കെഎസ്ഇബി ഓഫീസിലേക്ക് പെരുമണ്ണ സഹകരണ ബാങ്കിന് മൻപിൽ നിന്നും വലിച്ചിട്ടുള്ള ബി.എസ്.എൻ.എൽ ഫോൺ കേബിൾ മനപ്പൂർവ്വം മുറിച്ചു മാറ്റുന്നു: പരാതികള്‍ ഓഫിസിൽ അറിയാൻ കഴിയാത്ത സാഹചര്യമെന്ന് എ.ഇ
പെരുമണ്ണ കെഎസ്ഇബി ഓഫീസിലേക്ക് പെരുമണ്ണ സഹകരണ ബാങ്കിന് മൻപിൽ നിന്നും വലിച്ചിട്ടുള്ള ബി.എസ്.എൻ.എൽ ഫോൺ കേബിൾ മനപ്പൂർവം മുറിച്ചു മാറ്റുന്നതായി ശ്രദ്ധയിൽ പെട്ടു. ആഴ്ചാവസാന ദിനം സ്ഥിരമായി കേബിൾ കട്ടു ചെയ്യുന്നതായാണ് കാണപ്പെടുന്നത്. അതിനാൽ വൈദ്യുതി സംബദ്ധിച്ച പരാതികൾ ഓഫീസിൽ അറിയുവാൻ പറ്റാത്ത അവസ്ഥയാണെന്ന് പെരുമണ്ണ കെ.എസ്.ഇ.ബി അസിസ്റ്റൻറ് എഞ്ചിനീയര്‍ പ്രകാശന്‍ പറഞ്ഞു.
കൂടാതെ ലൈൻ പൊട്ടിവീണ് അപകട സാദ്ധ്യത ഓഫീസിൽ അറിയിക്കുവാൻ പറ്റാത്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ. കൺസ്യൂമർ ഫോണിൽ വിളിക്കുമ്പോൾ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം വരുന്നതിനാൽ ഓഫീസിൽ ഫോണെടുക്കുന്നില്ല എന്ന പരാതിയും വർദ്ധിച്ചു വരുന്നു. ഈ വിവരം ബി.എസ്.എൻ.എൽ ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും, ബി.എസ്.എൻ.എൽ പൊലീസില്‍ പരാതി നല്‍കിയതായി പെരുമണ്ണ കെ.എസ്.ഇ.ബി അസിസ്റ്റൻറ് എഞ്ചിനീയര്‍ അറിയിച്ചു.