അശാസ്ത്രീയമായ ഫോക്കസ് ഏരിയ നിർണ്ണയം തിരുത്തണം:
കെ എസ് ടി യു
കോഴിക്കോട്:
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയുടെ അശാസ്ത്രീയമായ ഫോക്കസ് ഏരിയ നിർണ്ണയം തിരുത്തി വിദ്യാർത്ഥികളുടെ ആശങ്കയകറ്റണമെന്നും തെറ്റ് ചൂണ്ടിക്കാണിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിലപാട് ധാഷ്ട്യം നിറഞ്ഞതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) വിദ്യാഭ്യാസ സംരക്ഷണ സദസ്സ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ വിദ്യാഭ്യാസ നയം തിരുത്തുക, അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ പി സാജിദ് അധ്യക്ഷത വഹിച്ചു. റവന്യു ജില്ലാ പ്രസിഡണ്ട് കെ എം എ നാസർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി വി.പി.എ ജലീൽ, ജില്ലാ സെക്രട്ടറി പി.പി. ജാഫർ, അബ്ദുൽ നാസർ ടി, വി അഷ്റഫ്, ടി.സുഹൈൽ, കെ.സി ബഷീർ, കെ മുഹമ്മദ് അസ്ലം, കെ സി ഫസലുറഹ്മാൻ, ബഷീർ ചെറുവാടി, ഇസ്ഹാഖ്, ടി പി നജുമുദ്ദീൻ, എൻ പി മൻസൂർ, ടി പി ജഹാംഗീർ കബീർ, എം പി ഷാനവാസ് സംസാരിച്ചു.