കോടഞ്ചേരി പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം;
ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കോടഞ്ചേരിഃ
കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും
കുടിവെള്ള വിതരണം നടത്തി ജനങ്ങളുടെ ദുരിതമകറ്റാന്‍ തയ്യാറാവാതെ അനാസ്ഥ തുടരുന്ന കോടഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിക്കെതിരെ ഡിവൈഎഫ്ഐ കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് സിപിഐഎം ഏരിയ കമ്മിറ്റിയംഗം ജോര്‍ജ് കുട്ടി വിളക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഷെജിന്‍.എം.എസ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ശരത്.സി.എസ്,യാസര്‍ മൈക്കാവ്,ഡിവൈഎഫ്ഐ മേഖല ജോ.സെക്രട്ടറി സുധീഷ് തെയ്യപ്പാറ,സാബു പള്ളിത്താഴെ,
പ്രവീണ്‍ സ്കറിയ,അഖില്‍ എസ് കൈമള്‍, നിഷ,ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.
കുടിവെള്ള ക്ഷാമത്തിന് അടിയന്തിരമായി നടപടി സ്വീകരിച്ച് ശാശ്വത പരിഹാരം ഉണ്ടാവാത്ത പക്ഷം ബഹുജനങ്ങളെ അണി നിരത്തി ശക്തമായ സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികള്‍ അറിയിച്ചു.