തേനിച്ച കൃഷിയിൽ നൂറുമേനി വിളിയിച്ച് അക്കരത്തകിടിയിൽ ജോർജ്
കൂടരഞ്ഞി: മൂളി പാട്ടും പാടി തേനീച്ചകൾ വട്ടമിട്ടു പറക്കുമ്പോഴും അവ കുത്തുമെന്ന പേടി ഇല്ലാതെ ജോർജ് തേൻ വിളവെടുപ്പിൻ്റെ തിരക്കിലാണ്.കാരണം നൂറിലധികം വരുന്ന തൻ്റെ തേനീച്ചപ്പെട്ടികളിൽ തേൻ കുമിഞ്ഞുകൂടുന്ന സമയമാണിത്.
പുന്നക്കൽ അക്കരത്തകിടിയിൽ ജോർജ് എന്ന തേനിച്ച കർഷകൻ വർഷങ്ങളായി കാരാട്ടുപാറയിലെ സ്വന്തം കൃഷിയിടത്തിലും സമീപത്തെ പറമ്പുകളിലുമായി പെട്ടികൾ സ്ഥാപിച്ച് തേനീച്ച കൃഷി ചെയ്തു വരുന്നു.
മറ്റ് കൃഷികളെ അപേക്ഷിച്ച് ലാഭകരമാണങ്കിലും നല്ല സഹനം വേണ്ട കൃഷിയാണിതെന്ന് ഇദ്ദേഹം പറയുന്നു.
ഫെബ്രുവരി,മാർച്ച് മാസ ങ്ങളിലാണ് തേൻ ഉൽപാദനം കൂടുതലായി നടക്കുക.
മഴക്കാലത്ത് തേനുൽപാദ നം നടക്കാത്തതിനാൽ തേനെടുക്കുന്ന പണിയില്ല.
തേനീച്ചകളെ സംരക്ഷിച്ച് നിർത്താൻ 15 ദിവസം കൂടുന്തോറും പെട്ടിയിൽ പഞ്ചസാര വെള്ളം ചിരട്ടയിൽ വയ്ക്കുന്ന പണി മാത്രം ആറുമാസത്തോളം ചെയ്യേണ്ടി വരും.
റാണി തേനീച്ചകളെ ഉണ്ടാ ക്കുന്ന അറകൾ നശിപ്പിച്ചുകളയൽ,തേൻ ശേഖരിക്കുന്ന സൂപ്പർ അറകൾ സ്ഥാപിക്കൽ എന്നിങ്ങനെ സീസണായാൽ നല്ല ജോലിയുണ്ട്.
ഒരു ദിവസം ശരാശരി 20 പെട്ടി മാത്രമേ നോക്കാൻ കഴിയൂ.
നിലവിലുള്ള കോളനികൾ പുതിയ റാണിത്തേനീച്ചയെ ഉണ്ടാക്കി പുറത്തു പോകാൻ നോക്കുന്നത് തടയണം.
നവംബർ മുതൽ തേനീച്ചകളെ പിരിച്ച് മാറ്റി പുതിയ കോളനികൾ ഉണ്ടാക്കുന്നു.
ബ്രൂഡ് എന്ന് വിളിക്കുന്ന തേനീച്ച അറകൾ ഉൾപ്പെടുന്ന തേനീച്ചപ്പെട്ടിയുടെ അടിഭാഗത്താണ് റാണിയും വേലക്കാരി ഈച്ചകളും ആൺ ഈച്ചകളും കഴിയുന്നത്.
ഇവിടെയാണ് മുട്ടകൾ
കാണപ്പെടുക. ഇവിടെയുള്ള ഫ്രെയിമുകൾ അറകളുണ്ടാക്കി നിറഞ്ഞതിനു ശേഷമാണ് തേനീച്ചകൾ തേൻ ഉൽ പാദനം ആരംഭിക്കുക.
തേനുൽപാദനം ആരംഭിക്കുമ്പോൾ പെട്ടിയുടെ മുകൾ
ഭാഗത്ത് സ്ഥാപിക്കുന്ന ഫ്രെയിമോടുകൂടിയ സൂപ്പർ തട്ടുകളിലാണ് തേൻ ഉണ്ടാക്കി സൂക്ഷി ക്കുന്നത്.തേനീച്ചകൾ 15 ദിവസം കൊണ്ട് അറകൾ മുഴുവനും നിർമിച്ച് തേൻ ഉൽപാദനം നടത്തും.
ഒരു വർഷം ഒരു പെട്ടിയിൽ നിന്ന് ഏഴോ,എട്ടോ തവണ തേൻ ശേഖരിക്കാൻ കഴിയും. ശേഖരിക്കുന്ന തേൻ കിലോയ്ക്ക് 150 രൂപക്ക് വൈദ്യശാലകളും കമ്പനികളും മൊത്തമായി എടുക്കുനുണ്ട്.
ചില്ലറ വിൽപനയായി കടകളിൽ നൽകുമ്പോൾ 200 രൂപയും നേരിട്ട് വിൽക്കുമ്പോൾ 250 രൂപയും ലഭിക്കും
ഫോൺ :89495642752