പുസ്തക ചലഞ്ച് നടത്തി
പന്നിക്കോട് എ.യു.പി സ്ക്കൂളിൽ ക്ലാസ് ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി
പുസ്തക ചലഞ്ച് നടത്തി
പന്നിക്കോട് എ.യു.പി സ്ക്കൂളിൽ ക്ലാസ് ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി നടന്ന പുസ്തക ചലഞ്ചിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി
വായനയുടെ ലോകത്തിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്ന കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരാനായി എ യു പി സ്ക്കൂൾ പന്നിക്കോട് പുസ്തക ചലഞ്ച് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി
ഒന്നര വർഷമായി കുട്ടികൾ അനുഭവിച്ച വായനയുടെ വിരക്തിയിൽ നിന്നും ഒരു മോചനത്തിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന ചലഞ്ച് കുട്ടികൾ ഏറ്റെടുത്ത് വിജയിപ്പിച്ചു
അധ്യാപകരായ ഗൗരി ടീച്ചർ, പി.കെ ഹഖീം മാസ്റ്റർ കളൻതോട്, സുഭഗ ടീച്ചർ, രമേശ് മാസ്റ്റർ, സർജിന ടീച്ചർ, റസ് ല ടീച്ചർ, രമ്യ ടീച്ചർ, സജിത ടീച്ചർ,സഫ ടീച്ചർ,ബിനു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി