മീഡിയ വണ്ണിന് എസ്.ടി.യു ഐക്യദാർഢ്യം
കോഴിക്കോട്:
ആർ.എസ്.എസിനേയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചതിന് സംപ്രേഷണം തടഞ്ഞ മീഡിയ വൺ ചാനലിന് എസ്.ടി.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യം. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാറിന്റെ നടപടിയിൽ എസ്.ടി.യു ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. എസ്.ടി.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീഡിയ വൺ ഓഫീസിന് മുന്നിൽ നടന്ന ഐക്യദാർഢ്യ സംഗമം എസ്.ടി.യു സംസ്ഥാന ജന.സെക്രട്ടറി യു.പോക്കർ ഉൽഘാടനം ചെയ്തു. ജനാധിപത്യ രാജ്യത്ത് മാധ്യമ സ്ഥാപനങ്ങൾക്ക് മേലുള്ള കടന്നു കയറ്റം അങ്ങേയറ്റം അപമാനകാരവും മാധ്യമ സ്വാതന്ത്രത്തിന് മേലുള്ള കടന്നു കയറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.എം. കോയ അദ്ധ്യക്ഷത വഹിച്ചു
ജില്ലാ ജന:സെക്രട്ടറി എൻ.കെ.സി ബഷീർ, ട്രഷറർ എ.ടി.അബ്ദു , ടി.എം.സി.അബൂബക്കർ, യു.എ.ഗഫൂർ , ഖമറുദ്ദിൻ എരഞ്ഞോളി, ഹബ്ബാസ് പെരുവയൽ, കെ.കെ ഇബ്റാഹീം. പീടിക അബൂബക്കർ , അബ്ദുൽ കരീം പൈങ്ങോട്ട് പുറം, തുടങ്ങിയവർ പ്രസംഗിച്ചു.