മീഡിയവണ്ണിന് പൗരാവലിയുടെ ഐക്യദാർഢ്യം
കുറ്റിക്കാട്ടൂർ:
അന്യായമായി മീഡിയ വൺ സംപ്രേഷണം വിലക്കിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പൗരാവലിയുടെ പ്രതിഷേധം ശ്രദ്ധേയമായി. ശാന്തിയിലും സമാധാനത്തിലും കഴിഞ്ഞു പോന്ന ഇന്ത്യൻ സാഹചര്യത്തെ ശിഥിലമാക്കാനും ജനങളെ പരസ്പരം ഭിന്നിപ്പിച്ച് നിർത്താനുമുള്ള ഫാഷിസ്റ്റ് പ്രവണതയാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. പെരുവയൽ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. രാജ്യത്തെ ഒട്ടുമിക്ക മീഡിയകളും ഇന്ന് ഭരണകൂടത്തിന്റെ ഭാഗമാണെന്നും അതിന്റെ ചൊൽപടിക്ക് നിൽക്കാത്ത മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിൽ കൊണ്ടുവരാനുളള ശ്രമമാണ് മീഡിയവൺവിലക്കിന് പിന്നിലുള്ളതെന്നും മീഡിയ വൺ കോ ഓഡിനേറ്റിംഗ് എഡിറ്റർ രാജീവ് ശങ്കർ മുഖ്യപ്രഭാഷണം നിർവഹിച്ചു കൊണ്ട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം
അശ്വതി കെ.പി, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ഉത്തര മേഖലാ ചെയർമാൻ ഡോ.ഖാസി മുൽ ഖാസിമി, മാപ്പിളപ്പാട്ട് ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പ്, വാർഡ് മെമ്പർ ബിജു ശിവദാസ് ,
കെ.എം.ഗണേഷൻ (സി.പി.എം) ടി.പി. മുഹമ്മദ് (മുസ്ലിം ലീഗ് ), സി.ടി.സുകുമാരൻ (സി.പി.ഐ), മനോജ് എം.പി. (കോൺ) ബഷീർ കുറ്റിക്കാട്ടൂർ ( ഐ എൻ എൽ), സമദ് നെല്ലിക്കോട്ട് (വെൽഫെയർ പാർട്ടി ), പി.പി.മുസ്തഫ (കെ.എൻ.എം), ടി.എം. ശരീഫ് (ജമാഅത്തെ ഇസ്ലാമി ), അബൂബക്കർ മൗലവി (എസ്.ഡി.പി.ഐ.) തുടങ്ങിയവർ സംസാരിച്ചു.
ജനറൽ കൺവീനർ റഫീഖുർറഹ്മാൻ മൂഴിക്കൽ സ്വാഗതവും കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.