വാർത്ത: അഡ്വ. ഷമീം പക്സാൻ
കോഴിക്കോട്:
കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയും എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
2022 ഫെബ്രുവരി 20 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ എരഞിപ്പാലം മലബാർ കണ്ണാശുപത്രിയിൽ വെച്ച് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മലബാർ കണ്ണാശുപത്രി മാനേജിംഗ് ഡയറക്ടർ പി.എം റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ കോയിശ്ശേരി, ടി.കെ. അബ്ദുൽ ലത്തീഫ്, ശ്യാം, എന്നിവർ സംസാരിച്ചു. എം.ഇ.എസ് താലുക്ക് പ്രസിഡണ്ട് ഹാഷിം കടാക്കലകം സ്വാഗതവും താലൂക്ക് സെക്രട്ടറി അഡ്വ.ഷമീം പക്സാൻ നന്ദിയും പറഞ്ഞു. സാജിദ് തോപ്പിൽ, കോയട്ടി മാളിയേക്കൽ, റിയാസ് നേരോത്ത്, എം.സി.പി. വഹാബ് എന്നിവർ നേതൃത്വം നൽകി. പ്രസ്തുത ക്യാമ്പിൽ 60 വയസ്സിന് മുകളിലുള്ള 100 ലധികം പേർക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു. 300 ലധികം പേർ റജിസ്റ്റർ ചെയ്ത് ക്യാമ്പിന് വന്നതിനാൽ അധികം വന്നവർക്ക് അടുത്ത ദിവസത്തേക്ക് ബുക്കിംഗ് നൽകി.
വാർത്ത: അഡ്വ. ഷമീം പക്സാൻ