അനുമോദന യോഗം ചേർന്നു
എളേറ്റിൽ:
എളേറ്റിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗവും അനുമോദന സദസും സംഘടിപ്പിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ
വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് എം.എഫ്. അലി ഫൈസി അദ്ധ്യക്ഷനായി.നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീം ഉദ്ഘാടനം ചെയ്തു.
എൻ.കെ.മുഹമ്മദ് മുസ്ല്യാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുദരിസ് എം.ടി.കെ. കരീം ഫൈസി വിഷയാവതരണം നടത്തി.
രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള ഉത്തം ജീവൻ രക്ഷ പുരസ്കാര ജേതാവ് അദ്നാൻ മുഹിയുദ്ദീൻ, മുജീബ് ചളിക്കോട്, മുഹമ്മദ് സിനാൻ, എം.എസ്, മുഹമ്മദ് ഹാഷിർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
അബ്ദുന്നാസിർ ഹാജി, മൊയ്തീൻകോയ മാസ്റ്റർ, അബ്ദുറസാഖ് ബുസ്താനി എന്നിവർ പ്രസംഗിച്ചു. ടി.പി.മുഹ്സിൻ ഫൈസി സ്വാഗതവും, ഗഫൂർ ഫൈസി നന്ദിയും പറഞ്ഞു.