Peruvayal News

Peruvayal News

അനധികൃത മണൽ തോണി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും ഭരണസമിതിയ്ക്കും എതിരായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവവിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതുമാണ്.


അനധികൃത മണൽ തോണി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും ഭരണസമിതിയ്ക്കും എതിരായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവവിരുദ്ധവും  ജനങ്ങളിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതുമാണ്.


29/06/2021 തിയ്യതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊടുത്ത കത്താണ് മണൽ തോണി വിട്ടു കൊടുക്കാനുണ്ടായ കാരണം എന്നാണ് മാധ്യമവാർത്തകളിലെ ആരോപണം. മണൽ കടത്ത് സംഘത്തിനെ പോലീസ് പിടിച്ചതിന്റെ 8 മാസം മുൻപ് കൊടുത്ത ഒരു കത്തു  എങ്ങനെയാണ് RDO കോടതിയിൽ നിന്ന് തോണി വിട്ടുകിട്ടുന്നതിന് കാരണമാവുന്നത്. RDO കോടതിയിൽ നിന്നാണ് തോണി വിട്ടുകൊടുത്തത്. ഇതുമായി ബന്ധപ്പെട്ട്ഗ്രാമപഞ്ചായത്തിന് ഇടപെടാൻ യാതൊരു അധികാരവും ഇല്ല. RDO കോടതിയിൽ എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്താൽ ഗ്രാമപഞ്ചായത്തിന് കഴിയില്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. 
പഞ്ചായത്തിന്റെ വിവിധ കടവുകളിൽ നിന്ന് അനധികൃത മണൽ കടത്ത് തോണി പിടിച്ചെടുത്തപ്പോൾ പോലീസിനൊപ്പം നിലയുറപ്പിച്ച് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് പഞ്ചായത്ത് അധികൃതർ ആണ്. തോണി കസ്റ്റഡിയിൽ എടുത്തതിന്റെ പോലീസ് സാക്ഷികൾ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമാണ്. എന്നാൽ ഇപ്പോൾ പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ച LDF മെമ്പർ ഈ തോണി കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പോലീസിനെയും, JCB ഡ്രൈവറെയും പരസ്യമായി അധിക്ഷേപിച്ചതും. പോലീസ് നടപടിയെ മാഫിയകൾക്കൊപ്പം കൂടി തടസ്സപ്പെടുത്താൻ ശ്രമിച്ചതും ദൃശ്യമാധ്യമങ്ങളിൽ കൂടി ഈ നാട്ടിലെ മുഴുവൻ ജനങ്ങളും കണ്ടതാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങൾ പഞ്ചായത്തിന്റെയും ബന്ധപ്പെട്ട പോലീസ് അധികാരികളുടെയും പ്രതികരണം ആരായാതെ ഈ വിഷയത്തിൽ നൽകിയ ഏകപക്ഷീയമായ വാർത്തകൾ തിരുത്തേണ്ടതാണ്. 
മാവൂർ ഗ്രാമപഞ്ചായത്തിനെതിരെ മുമ്പും ചില മാധ്യമങ്ങൾ ഇത്തരം തെറ്റായ വാർത്തകൾ നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ഓഡിറ്റോറിയം  ചോർന്നൊലിക്കുന്നുവെന്ന വാർത്ത ഇതിന്റെ നിർമ്മാണ പ്രവൃത്തി നടത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ വരെ അപമാനിക്കുന്നതിന് വേണ്ടിയാണ്; മേൽ കെട്ടിടത്തിന്റെ സീലിംഗ് പ്രവൃത്തിയിൽ ഉണ്ടായ അപാകതയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നിയമപരമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് കെട്ടിടത്തിന് ചോർച്ച എന്ന വ്യാജ വാർത്ത നൽകിയത്. ഇത് ജനങ്ങൾക്ക്  സൗകര്യപ്രദമായ രീതിയിൽ ന്യായമായ നിരക്കിൽ വാടകക്ക് നൽകുന്ന ഓഡിറ്റോറിയത്തിനെ തകർത്ത് ചില സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാൽ വേണ്ടിയാണ് എന്ന് ഞങ്ങൾ സംശയിക്കുന്നു. രാജീവ് ഗാന്ധി ഓഡിറ്റോറിയവും ഇ. അഹമ്മദ് സ്മാരക ഷോപ്പിംഗ് കോംപ്ലക്സ് കം പഞ്ചായത്ത് ഓഫീസും നിർമ്മിച്ചതിലൂടെ ഗ്രാമപഞ്ചായത്തിന് 100 കോടിയിലധികം ആസ്തി ഉണ്ടാക്കുകയാണ് ചെയ്തത്. അത്കൊണ്ട് പ്രസ്ഡന്റിനും ഭരണസമിതിക്കും എതിരായി തെറ്റിദ്ധാരണാജനകമായി തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുലപ്പാടി ഉമ്മർ മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. എം. അപ്പുകുഞ്ഞൻ, ടി. രഞ്ജിത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ  പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live