സ്പീച്ച് തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു.
മാവൂർ:
മാവൂർ ബി.ആർ സി യുടെ സ്പീച്ച് തെറാപ്പി സെന്റർ ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പോലീസ് സ്റ്റേഷനു സമീപമുള്ള മാവൂർ ഗ്രാമപഞ്ചായത്ത് ഈ ലേണിങ് ഹബ്ബിൽ ആണ് സ്പീച്ച് തെറാപ്പി സെൻ്റർ പ്രവർത്തനമാരംഭിച്ചത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ് തെറാപ്പി സെൻ്റർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബി.ആർ.സി. ടെയ്നർ അബ്ദുൽ നസീർ ആശംസകൾ പറഞ്ഞു.
ബി ആർ സി ബ്ലോക്ക് പ്രോഗ്രാം കോ - ഓഡിനേറ്റർ
ജോസഫ് തോമസ് സ്വാഗതവും
സ്പെഷൽ എഡുക്കേറ്റർ റൈഹാനത്ത് വി നന്ദി പറഞ്ഞു.
ഗ്രാസിമിനോട് ചേർന്നുള്ള ഹെൽത്ത് സബ് സെൻർ കെട്ടിടത്തിലായിരുന്നു നേരത്തെ സ്പീച്ച് തെറാപ്പി സെൻ്റർ പ്രവർത്തിച്ചിരുന്നത്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലാണ്
സ്പീച്ച് തെറാപ്പി സെന്റർ പ്രവർത്തിക്കുക.