മണന്തലകടവ് റോഡിലെ
ഡ്രൈനേജ് നിർമ്മാണം ആരംഭിച്ചു
മാവൂർ:
മണന്തലകടവ് റോഡിലെ
ഡ്രൈനേജ് നിർമ്മാണം ആരംഭിച്ചു. വെള്ളം ഒഴുകിപ്പോകാൻ പര്യാപ്തമല്ലാത്ത
പഴയ ഓവുചാൽ പൊളിച്ചാണ് വീതിയുള്ള പുതിയ ഡ്രൈനേജ് നിർമ്മിക്കുന്നത്.
മാവൂർ ടൗൺ ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രവർത്തി ഘട്ടങ്ങളിലായി പുലപ്പാടി വരെ എത്തിക്കും.
കേന്ദ്ര ധനകാര്യ കമ്മീഷൻ നൽകുന്ന
14 ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് ഡ്രൈനേജിൻ്റെ ആദ്യഘട്ടം ഇപ്പോൾ പൂർത്തീകരിക്കുന്നത്.
അടുത്ത ബജറ്റിൽ കൂടുതൽ തുക ഉപയോഗിച്ച് പുലപ്പാടി വരെയുള്ള ഭാഗം മുഴുവനാക്കാനാണ് ഉദ്ദേശിക്കുന്നത്.
അതിശക്തമായ മഴയിൽ പലപ്പോഴും
കവിഞ്ഞൊഴുകിയിരുന്ന ഡ്രൈനേജ്
യാത്രക്കാർക്കും വ്യാപാരികൾക്കും പ്രയാസമുണ്ടാക്കിയ സാഹചര്യം
കണക്കിലെടുത്താണ് ആദ്യഘട്ട നിർമ്മാണം ദ്രുതഗതിയിൽ ആരംഭിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ഉമ്മർ മാസ്റ്റർ പറഞ്ഞു.
പഴയ ഡ്രൈനേജിൻ്റെ അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്തു കിള കീറുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
നിലവിലുള്ള റോഡിനെക്കാൾ ഉയരത്തിലാണ് ഓവുചാൽ പണിയുന്നത് .
നിർമ്മിക്കുന്ന ഓവുചാലിനു മുകളിൽ സ്ലാബുകൾ ഇട്ട് മൂടും.