നായർകുഴി ഗവ:ഹയർ സെക്കന്ററി സ്കൂളിൽ
കിക്ക് ഓഫ് സൗജന്യ കായിക പരിശീലനം ആരംഭിച്ചു.
News : Aboobacker Mavoor
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കിക്ക് ഓഫ് കായിക പരിശീലനം തുടങ്ങി നായർകുഴി ഗവ:ഹയർ സെക്കന്ററി സ്കൂളിൽ നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ കായികക്ഷമത വർധിപ്പിച്ച്, സ്പോർട്സിൽ മികവുതെളിയിക്കുവാനവസരമൊരുക്കുന്ന കിക്ക് ഓഫ് സൗജന്യ കായിക പരിശീലനം ആരംഭിച്ചു. പരിപാടിയുടെ ഓപചാരിക ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു : ശ്രീ. ഓളിക്കൽ ഗഫൂർ അവർകൾ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി റീന മാണ്ടി കാവിൽ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ, ഗിരീഷ് ചിറ്റാരി, അധ്യാപകരായ ശ്രീ ബിജു ജി നായർ കുഴി, വി സന്തോഷ്, പ്രമോദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ. മജീദ് കക്കാട് സ്വാഗതവും അധ്യാപകൻ ശ്രീ സജിത്ത് ഡി കെ നന്ദിയും അറിയിച്ചു. . കായിക അധ്യാപകൻ ബഫീർ പൊറ്റശ്ശേരിയുടെ നേതൃത്വത്തിൽ ഫുട്ബോൾ, അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, വോളിബോൾ നീന്തൽ എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്
News : Aboobacker Mavoor
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️