NO WAR സന്ദേശമുയർത്തി വിദ്യാർത്ഥികൾ.
പെരുമണ്ണ :
റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ പെരുമണ്ണ എ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ " യുദ്ധം നമുക്ക് വേണ്ടേ വേണ്ട " എന്ന സന്ദേശമുയർത്തി NO WAR മാതൃകയിൽ അണിനിരന്നു.
സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി. എൻ മിനിത കുട്ടികൾക്ക് നിലവിലെ യുദ്ധ സാഹചര്യവും ഇതുമൂലമുള്ള പ്രയാസങ്ങളും വിവരിച്ചുകൊടുത്തു. തുടർന്ന് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
അധ്യാപകരായ ജി എസ് സംഗീത, പി എം മുഹമ്മദലി, കെ ഇ നജീബ്, എം ജിഷ, പി കെ റസിയ,കെ പി അരുൺകുമാർ, അപർണ എസ്, നജ്മ കെ ടി എന്നിവർ നേതൃത്വം നൽകി