ഉച്ചഭക്ഷണ പദ്ധതിക്ക് കൈത്താങ്ങുമായി പൂർവ്വ വിദ്യാർത്ഥികൾ
രാമനാട്ടുകര:
ഫാറൂഖ് ഹയർ സെക്കന്ററി സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയുടെ വിതരണത്തിനാവശ്യമായ പാത്രങ്ങളുമായി പൂർവ്വ വിദ്യാർത്ഥികൾ. സ്കൂളുകൾ പൂർണ്ണമായി പ്രവർത്തനമാരംഭിച്ചപ്പോൾ ഉച്ചഭക്ഷണ വിതരണത്തിന് മതിയായ പാത്രങ്ങളില്ലെന്ന് അറിഞ്ഞ് സ്കൂളിലെ 1993 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് പുതിയ പാത്രങ്ങൾ വാങ്ങി ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്തിനെ ഏൽപ്പിച്ചത്. എം.എം.ജൗഹർ, എം.കെ മുനീർ, മുഹമ്മദ് യാമീൻ അൻസാർ, കെ.പി.സിദ്ധീഖ് , സ്റ്റാഫ് സെക്രട്ടറി സി.പി. സൈഫുദ്ധീൻ, പി.എ. ജാസ്മിൻ, എം.ചിത്ര, കെ.കെ. മുജീബ് റഹ്‌മാൻ, പി.സദറുദ്ദീൻ, ഒ.കെ ഷറീന, പി.അബ്ദുൽ ഗഫൂർ, വി.എം. മായ സംബന്ധിച്ചു.