Peruvayal News

Peruvayal News

ഷുക്കൂറിൻ്റെ ആശയത്തോട് സംഘട്ടനം നടത്താനുള്ള കരുത്ത് കമ്മ്യൂണിസത്തിനില്ല; എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഹൂഫ്





        വാർത്ത: CM Muhad Olavanna
                Date : 20-02-2022


ഷുക്കൂറിൻ്റെ ആശയത്തോട് സംഘട്ടനം നടത്താനുള്ള കരുത്ത് കമ്മ്യൂണിസത്തിനില്ല; 
എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഹൂഫ്




കുന്ദമംഗലം : 
അരിയില്‍ ഷുക്കൂറിന്റെ ആശയത്തോട് സംഘട്ടനം നടത്താനുള്ള കരുത്ത് കമ്മ്യൂണിസത്തിനില്ലെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഹൂഫ്.അരിയില്‍ ഷുക്കൂര്‍, ചോരയുണങ്ങാത്ത ദശാബ്ദം എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി കുറ്റിക്കാട്ടൂരില്‍ വെച്ച് നടത്തിയ മാര്‍ക്സിസ്റ്റ് ഫാസിസത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷുക്കൂറിന്റെ കൊലപാതകത്തിലൂടെ അവനുയര്‍ത്തിയ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ച തളിപ്പറമ്പ് അരിയിലിന്റെ മണ്ണില്‍ തടയുകയെന്ന സി.പി.ഐ.എം തന്ത്രം പിഴച്ചെന്ന് മാത്രമല്ല വളരെ ശക്തമായി ഷുക്കൂറുയര്‍ത്തിയ രാഷ്ട്രീയം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മുറുകെപിടിച്ച് പ്രവര്‍ത്തിക്കുയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് അന്‍സാര്‍ പെരുവയല്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ.ടി ബഷീര്‍ ഹാജി, എം.എസ്.എഫ് സംസ്ഥാന വിംഗ് കണ്‍വീനര്‍ ഷാക്കിര്‍ പാറയില്‍, നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ എം.പി സലീം, msf ടെക്ക് ഫെഡ് ജില്ല ജനറല്‍ കണ്‍വീനര്‍ കെ.പി സംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.എം മുഹാദ് സ്വാഗതവും ട്രഷറര്‍ ഉബൈദ് ജി.കെ നന്ദിയും പറഞ്ഞ പരിപാടിക്ക് സാഫിര്‍ മുണ്ടുപാലം, മുസമ്മില്‍ തെങ്ങിലക്കടവ്, ഷിഹാദ് പൊന്നാരിമീത്തല്‍, യാസീന്‍, അന്‍വര്‍ വി.ഇ, മുര്‍ഷിദ് കീഴ്മാട്, നിസാം ചെറൂപ്പ, ആഷിഖ് ആനകുഴിക്കര, അജ്നാസ് കൊല്ലേരി, മുബഷിര്‍ പൊയില്‍താഴം, സിറാജ് ചൂലാംവയല്‍, സഹദ് പെരിങ്ങൊളം, നിഹാല്‍ മാത്തറ എന്നിവര്‍ നേതൃത്വം നല്‍കി.


Don't Miss
© all rights reserved and made with by pkv24live